
നിമിഷ സജയൻ, ലെന, ആദിൽ ഹുസൈൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രമാണ് ഫുട് പ്രിന്റ്സ് ഒാൺ വാട്ടർ. ഇന്ത്യൻ ഇംഗ്ളീഷ് ചിത്രമായി ഒരുക്കുന്ന ഫുട്പ്രിന്റ്സ് ഒാൺ വാട്ടർ സംവിധാനം ചെയ്യുന്നത് നഥാലിയ ശ്യാം ആണ്. നഥാലിയയുടെ സഹോദരി നീത ശ്യാം തിരക്കഥ ഒരുക്കുന്നു. ബ്രിട്ടീഷ് താരം അന്റോണിയോ അകീലും ചിത്രത്തിൽ വേഷമിടുന്നുണ്ട്.ഛായാഗ്രഹണം അഴകപ്പൻ. നിർമാണം മോഹൻ നാടാർ. വെൻ ദ ഇൻവിസിബിൾ ഗോസ് മിസിംഗ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. സ്റ്റാൻഡ് അപ് ആണ് നിമിഷയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വൺ, തുറമുഖം, മാലിക്, ജിന്ന് എന്നീ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നത്.സാജൻ ബേക്കറി, മേപ്പടിയാൻ, ഖൽബ്, ആടു ജീവിതം, നാൻസി റാണി തുടങ്ങി കൈനിറയേ ചിത്രങ്ങളാണ് ലെനയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.