
തെന്നിന്ത്യൻ താരറാണി കാജൽ അഗർവാൾ വിവാഹിതയായി. ബിസിനസ്സുക്കാരനായ ഗൗതം കിച്ച് ലുവാണ് വരൻ.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം. മുംബയിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാത്രമാണ് പങ്കെടുത്തത്. നേരത്തെ കാജലിന്റെ ഹൽദി ചടങ്ങിന്റെയും ബാച്ചിലർ പാർട്ടിയുടെയും ചിത്രങ്ങൾ വൈറലായിരുന്നു. പുതിയ ജീവിതത്തിലേക്ക് കടക്കുന്ന തനിക്ക് അനുഗ്രഹവും പ്രാർത്ഥനയും വേണമെന്നും വിവാഹശേഷവും സിനിമയിൽ അഭിനയിക്കുമെന്നും കാജൽ പറഞ്ഞു.
മുംബൈ സ്വദേശിയായ കാജൽ ബോളിവുഡ് ചിത്രം 'ക്യൂൻ ഹോ ഗയാ നാ ' എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് തെലുങ്ക് ,കന്നഡ ,തമിഴ് സിനിമകളിൽ സാന്നിധ്യം അറിയിച്ചകാജലിന് തെന്നിന്ത്യൻ താര സുന്ദരിയായി മാറാൻ അധികം സമയം വേണ്ടിവന്നില്ല. 2017 ൽ ലക്ഷ്മി കല്യാണം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് തെന്നിന്ത്യയിലേക്ക് കാജൽ ചുവടുവയ്ക്കുന്നത്. തുപ്പാക്കി, ജില്ല, വിവേഗം ,മെർസൽ ,മാട്രാൻ ,നാൻ മഹാനല്ല തുടങ്ങിയ ചിത്രങ്ങളാണ് കാജലിന്റെ ശ്രദ്ധേയ സിനിമകൾ. വിനയ് അഗർവാളും സുമൻ അഗർവാളുവാണ് കാജലിന്റെ മാതാപിതാക്കൾ. നിഷ അഗർവാളാണ് സഹോദരി. മലയാള ചിത്രങ്ങളായ കസിൻസിലും ഭയ്യാ ഭയ്യയിലും നിഷ അഭിനയിച്ചിട്ടുണ്ട്. കൂടാതെ തമിഴ് തെലുങ്ക് ചിത്രങ്ങളിലും നിഷ അഭിനയിച്ചിട്ടുണ്ട്.