
ഉണ്ണിമുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന മേപ്പടിയാൻ എന്ന ചിത്രത്തിൽ അഞ്ജു കുര്യൻ നായികയായി എത്തുന്നു. ഈരാറ്റുപേട്ടയിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ നവംബർ 3ന് അഞ്ജു ജോയിൻ ചെയ്യും. നേരം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തു എത്തിയ അഞ്ജു കുര്യൻ കവി ഉദേശിച്ചതിൽ ആസിഫ് അലിയുടെയും ഞാൻ പ്രകാശനിൽ ഫഹദ് ഫാസിലിന്റെയും ജാക് ഡാനിയേൽ ദിലീപിന്റെയും നായികയായി അഭിനയിച്ചു. ഷിബു എന്ന ചിത്രമാണ് താരത്തിന്റേതായി ഒടുവിൽ തിയേറ്ററിൽ എത്തിയത്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ ആണ് മേപ്പടിയാൻ നിർമിക്കുന്നത്. അജു വർഗീസ്, സൈജു കുറുപ്പ്, ലെന, കലാഭവൻ ഷാജോൺ എന്നിവരാണ് മറ്റു താരങ്ങൾ. വിഷ്ണു മോഹനും ശ്യാം മുരളീധരനും ചേർന്നാണ് രചന നിർവഹിക്കുന്നത്. നീൽ ഡി കുഞ്ഞ ഛായാഗ്രഹണം നിർവഹിക്കുന്നു. രാഹുൽ സുബ്രഹ്മണ്യം സംഗീത സംവിധാനം ഒരുക്കുന്നു.