
സച്ചി സംവിധാനം ചെയ്ത് പൃഥ്വിരാജും ബിജുമോനോനും തകർത്തഭിനയിച്ച അയ്യപ്പനും കോശിയുടെ തെലുങ്ക് റീമേക്കിൽ കണ്ണമ്മയായി സായിപല്ലവി എത്തുമെന്ന് റിപ്പോർട്ടുകൾ . മലയാളത്തിൽ കണ്ണമ്മയായി എത്തിയത് ഗൗരി നന്ദയാണ്. ശക്തമായ സ്ത്രീ കഥാപാത്രമായിരുന്നു അയ്യപ്പനും കോശിയിലെ കണ്ണമ്മയുടേത്. തെലുങ്ക് സൂപ്പർതാരം പവൻ കല്യാണാണ് അയ്യപ്പൻ നായരുടെ വേഷത്തിൽ എത്തുന്നത്. കോശിയായി നിതിനാണ് എത്തുന്നത്. സംവിധായകൻ സാഗർ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ഈ ചിത്രം സിത്താര എന്റർടൈൻമെന്റിന്റെ ബാനറിൽ സൂര്യദേവര നാഗ വംശിയാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപന ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.എസ് തമൻ ആണ് ചിത്രത്തിന്റെ സംഗീതം. 2021 ജനുവരിയിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.സായി പല്ലവി ഇപ്പോൾ തെലുങ്ക് ചിത്രം ശ്യാം സിങ്ക റോയ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ്. മലയാളത്തിൽ സായി പല്ലവി ഏറ്റവും ഒടുവിൽ അഭിനയിച്ചത് അതിരനിലാണ്.