
അബുദാബി: യു.എ.ഇയിൽ വാട്സ് ആപ്പിലൂടെ യുവതിയെ അധിക്ഷേപിച്ച് സന്ദേശമയച്ച
യുവാവിന് 2,50,000 ദിർഹം പിഴ വിധിച്ച് അബുദാബി കോടതി ഉത്തരവ്. ഓൺലൈൻ നിയമം ലംഘിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കോടതി ഇത്രയധികം പണം പിഴ ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ, യുവതിക്ക് സംഭവിച്ച നഷ്ടങ്ങൾക്ക് 20,000 ദിർഹം നൽകുന്നതിനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇയാൾ അയച്ച സന്ദേശങ്ങളും യുവതി പൊലീസിന് മുന്നിൽ ഹാജരാക്കിയിരുന്നു. വിവരസാങ്കേതിക വിദ്യ നിയമം ലംഘിച്ചുവെന്നാരോപിച്ച് പ്രോസിക്യൂട്ടർമാർ കേസ് കോടതിയിൽ നിർദ്ദേശിക്കുകയും ചെയ്തു.
തനിയ്ക്ക് നേരിടേണ്ടി വന്ന മാനനഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവിനെതിരെ സിവിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. ആദ്യം യുവതിക്ക് 20,000 ദിർഹം നഷ്ടപരിഹാരമായി നൽകുന്നതിന് വിധിച്ചെങ്കിലും തൃപ്തയാകാത്തതിനെ തുടർന്ന് അവർ അപ്പീൽ നൽകുകയായിരുന്നു.