sexual-texting

അ​ബു​ദാ​ബി​:​ ​യു.​എ.​ഇ​യി​ൽ​ ​വാ​ട്സ് ​ആ​പ്പി​ലൂ​ടെ​ ​യു​വ​തി​യെ​ ​അ​ധി​ക്ഷേ​പി​ച്ച് ​സ​ന്ദേ​ശ​മ​യ​ച്ച

യു​വാ​വി​ന് 2,50,000​ ​ദി​ർ​ഹം​ ​പി​ഴ​ ​വി​ധി​ച്ച് ​അ​ബു​ദാ​ബി​ ​കോ​ട​തി​ ​ഉ​ത്ത​ര​വ്.​ ​ഓ​ൺ​ലൈ​ൻ​ ​നി​യ​മം​ ​ലം​ഘി​ച്ച​തി​ന് ​കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ​ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ​കോ​ട​തി​ ​ഇ​ത്ര​യ​ധി​കം​ ​പ​ണം​ ​പി​ഴ​ ​ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.​ ​ഇ​തി​ന് ​പു​റ​മെ,​ ​യു​വ​തി​ക്ക് ​സം​ഭ​വി​ച്ച​ ​ന​ഷ്ട​ങ്ങ​ൾ​ക്ക് 20,000​ ​ദി​ർ​ഹം​ ​ന​ൽ​കു​ന്ന​തി​നും​ ​കോ​ട​തി​ ​ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.​ ​ഇ​യാ​ൾ​ ​അ​യ​ച്ച​ ​സ​ന്ദേ​ശ​ങ്ങ​ളും​ ​യു​വ​തി​ ​പൊ​ലീ​സി​ന് ​മു​ന്നി​ൽ​ ​ഹാ​ജ​രാ​ക്കി​യി​രു​ന്നു.​ ​വി​വ​ര​സാ​ങ്കേ​തി​ക​ ​വി​ദ്യ​ ​നി​യ​മം​ ​ലം​ഘി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ​പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ​ ​കേ​സ് ​കോ​ട​തി​യി​ൽ​ ​നി​ർ​ദ്ദേ​ശി​ക്കു​ക​യും​ ​ചെ​യ്തു.
ത​നി​യ്ക്ക് ​നേ​രി​ടേ​ണ്ടി​ ​വ​ന്ന​ ​മാ​ന​ന​ഷ്ട​ത്തി​ന് ​ന​ഷ്ട​പ​രി​ഹാ​രം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​യു​വാ​വി​നെ​തി​രെ​ ​സി​വി​ൽ​ ​കേ​സ് ​ഫ​യ​ൽ​ ​ചെ​യ്യു​ക​യാ​യി​രു​ന്നു.​ ​ആ​ദ്യം​ ​യു​വ​തി​ക്ക് 20,000​ ​ദി​ർ​ഹം​ ​ന​ഷ്ട​പ​രി​ഹാ​ര​മാ​യി​ ​ന​ൽ​കു​ന്ന​തി​ന് ​വി​ധി​ച്ചെ​ങ്കി​ലും​ ​തൃ​പ്ത​യാ​കാ​ത്ത​തി​നെ​ ​തു​ട​ർ​ന്ന് ​അ​വ​ർ​ ​അ​പ്പീ​ൽ​ ​ന​ൽ​കു​ക​യാ​യി​രു​ന്നു.