
മോസ്‌കോ: റഷ്യയുടെ കൊവിഡ് വാക്‌സിനായ സ്പുട്നിക് 5 മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ താത്കാലികമായി നിറുത്തിവച്ചു. മോസ്‌കോയിലെ പല കേന്ദ്രങ്ങളിലും വാക്‌സിന്‍ സ്റ്റോക്ക് ഇല്ലാത്തതിനാലാണ് പരീക്ഷണങ്ങൾ താത്കാലികമായി നിറുത്തിവച്ചത്.
ഉയർന്ന ആവശ്യകതയും ഡോസുകളുടെ കുറവും മൂലം മോസ്‌കോയിലെ പല കേന്ദ്രങ്ങളിലും വാക്‌സിൻ പരീക്ഷണം റഷ്യ താത്കാലികമായി നിറുത്തിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാക്‌സിൻ പരീക്ഷണം നടക്കുന്ന മോസ്‌കോയിലെ 25 ക്ലിനിക്കുകളിൽ എട്ടിലും പരീക്ഷണങ്ങൾ നിറുത്തിവച്ചിരിക്കുകയാണ്.