
 ഉപഭോക്താക്കൾക്കായി ആകർഷക ഓഫറുകൾ
കൊച്ചി: ഉപഭോക്താക്കൾക്ക് ആകർഷക ഓഫറുകൾ സമ്മാനിക്കുന്ന 'ദീപാവലി പ്രമോഷനുമായി" ജോയ് ആലുക്കാസ്. ഒരുലക്ഷം രൂപയ്ക്കുമേലുള്ള ഡയമണ്ട്, അൺകട്ട് ഡയമണ്ട് ജുവലറി പർച്ചേസിനൊപ്പം ഒരു ഗ്രാം ഗോൾഡ് കോയിനും ഒരുലക്ഷം രൂപയ്ക്ക് മേലുള്ള സ്വർണാഭരണ പർച്ചേസിനൊപ്പം 200 മി.ഗ്രാം ഗോൾഡ് കോയിനും സമ്മാനം നേടാം.
ദീപാവലിയോട് അനുബന്ധിച്ച് നിർമ്മിച്ച ഫെസ്‌റ്റീവ് സ്‌പെഷ്യൽ കളക്ഷനുകളും അണിനിരത്തിയിട്ടുണ്ട്. ഉപഭോക്തൃതാത്പര്യാർത്ഥം തയ്യാറാക്കിയ 86,900 രൂപയുടെ ഡയമണ്ട് നെക്ളേസ് സെറ്റും 58,000 രൂപയുടെ ഗോൾഡ് നെക്ളേസ് സെറ്റും ആകർഷണങ്ങളാണ്. വേദ ടെമ്പിൾ ജുവലറി, ആന്റിക്, കിഡ്സ്, ടർക്കിഷ് ജുവലറി, സ്‌പെഷ്യൽ ബ്രൈഡൽ കളക്ഷനുകൾ, മോഡേൺ കണ്ടംപററി കളക്ഷനുകൾ, രത്നപ്രഷ്യസ് സ്‌റ്റോൺ എന്നിവ ഹോൾസെയിൽ വിലയിൽ സ്വന്തമാക്കാം.
വെഡിംഗ് പർച്ചേസുകൾക്ക് പ്രത്യേക പാക്കേജുകളുണ്ട്. പഴയ സ്വർണാഭരണങ്ങൾ വിപണിയിലെ ഉയർന്ന മൂല്യവുമായി, എക്‌സ്‌ചേഞ്ച് ചെയ്‌ത് ഉടനടി പണമാക്കി മാറ്റാം. പ്രത്യേക ദീപാവലി പ്രീ-ബുക്കിംഗ് സൗകര്യവുമുണ്ട്. ആഭരണങ്ങൾക്ക് ഒരുവർഷ സൗജന്യ ഇൻഷ്വറൻസ്, ആജീവനാന്ത സൗജന്യ മെയിന്റനൻസ്, ബൈബാക്ക് ഗ്യാരന്റി, ബെസ്‌റ്റ് പ്രൈസ് ഗ്യാരന്റി, എസ്.ബി.ഐ കാർഡ് പർച്ചേസിന് അഞ്ചു ശതമാനം കാഷ്ബാക്ക് തുടങ്ങിയ ഓഫറുകളുമുണ്ട്. നവംബർ 15 വരെയാണ് പ്രമോഷൻ കാലാവധിയെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഡ് ഡയറക്‌ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.