
ശ്രീനഗർ: നബിദിനത്തിൽ ജമ്മുകാശ്‌മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ ശ്രീനഗറിലെ ഹസ്രത്ബാൽ ദർഗയിൽ പ്രാർത്ഥിക്കാൻ അനുവദിക്കാതെ വീട്ടിൽ തടഞ്ഞതായി നാഷണൽ കോൺഫറൻസ് ട്വീറ്റ് ചെയ്തു.
'ജമ്മുകാശ്‌മീർ ഭരണകൂടം പാർട്ടി അദ്ധ്യക്ഷൻ ഡോ. ഫാറൂഖ് അബ്ദുള്ളയുടെ വസതി ബന്ധിക്കുകയും നബിദിനത്തിൻെറ പുണ്യവേളയിൽ ആരാധന നടത്താനുള്ള മൗലികാവകാശത്തിൻമേലുള്ള ഈ കടന്നുകയറ്റത്തെ ജമ്മുകാശ്‌മീർ നാഷണൽ കോൺഫറൻസ് അപലപിക്കുന്നുവെന്നാണ്" ട്വീറ്റ്.
ഫാറൂഖ് അബ്ദുള്ളയെ ആരാധനയിൽ നിന്ന് വിലക്കിയ നടപടിക്കെതിരെ പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയും പ്രതിഷേധിച്ചു.
കാശ്‌മീരിരിന്റെ പ്രത്യേക പദവി കഴിഞ്ഞ വർഷം ആഗസ്റ്റിൽ സർക്കാർ റദ്ദാക്കിയതിന് ശേഷം ഫാറൂഖ് അബ്ദുള്ള അറസ്റ്റിലായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് അദ്ദേഹത്തെ വിട്ടയച്ചത്.