knife-attck

പാരീസ്: ഫ്രാൻസിലെ നീസ് നഗരത്തിലെ നോത്രദാം ദേവാലയത്തിൽ കഴിഞ്ഞ ദിവസം ഒരു സ്ത്രീയടക്കം മൂന്നുപേരെ ഭീകരൻ കത്തിയുമായി അതിക്രമിച്ചു കയറി കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. 47കാരനായ ഇയാൾ കൊലപാതകിയുമായി ബന്ധം പുലർ‌ത്തിയിരുന്നെന്നാണ് വിവരം.അതേസമയം, അക്രമിയുടെ പേര് ബ്രാഹിം അയ്സുറി എന്നാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ടുണീഷ്യയിൽ നിന്നും ഫ്രാൻസിലെത്തിയതാണ് 21കാരനായ അക്രമി.

ഇറ്റാലിയൻ റെഡ് ക്രോസ് ഡോക്യുമെന്റ് ഇറക്കിയ അറിയിപ്പ് പ്രകാരം സെപ്തംബർ 20 നാണ് ഇയാൾ യൂറോപ്പിലെത്തിയത്. ഇറ്റലിയിൽ എത്തിയ ഇയാൾ പിന്നീട് ഫ്രാൻസിലേക്ക് കടക്കുകയായിരുന്നു.

ഇയാളെപറ്റി അന്വേഷണം നടത്തുന്നുണ്ടെന്ന് ടുണീഷ്യൻ അധികൃതർ അറിയിച്ചു. അതേസമയം ഈ പ്രതി ടുണീഷ്യയിലെ ഭീകരവാദി പട്ടികയിൽ ഉൾപ്പെടാത്ത ആളാണെന്നാണ് ബി.ബി.സി റിപ്പോർട്ട്.