jeremy-corbyn

ലണ്ടൻ: ബ്രിട്ടനിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബർ പാർട്ടി മുൻ നേതാവ്​ ജറമി കോർബിനെ സെമറ്റിക്ക്​ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചതിന് സസ്​പെൻഡ് ചെയ്തു.

ജറമി കോർബിനെതിരെ ഈക്വാലിറ്റി ആൻഡ് ഹ്യൂമൻ റൈറ്റ്​ കമിഷൻ (ഇ.എച്ച്​.ആർ.സി) പുറത്തിറക്കിയ റിപ്പോർട്ടിനു പിന്നാലെയാണ്​ പാർട്ടിയുടെ നടപടി. എന്നാൽ, ഈ റിപ്പോർട്ട്​ വസ്​തുതാ പരമല്ലെന്ന്​ വാദിച്ച്​ കോർബിൻ രംഗത്തുവന്നു. ഇ.എച്ച്​.ആർ.സിയുടെ കണ്ടെത്തൽ താൻ തള്ളിക്കളയുന്നതായും അദ്ദേഹം അറിയിച്ചു.കോർബിനെതിരെ പാർട്ടിക്ക്​ അകത്തും പുറത്തുമുള്ള ജൂത മതവിഭാഗക്കാർ ശക്​തമായി രംഗത്തു വന്നിരുന്നു.

അദ്ദേഹം നേതൃസ്ഥാനത്ത് ഉണ്ടായിരുന്നപ്പോൾ പാർട്ടിയിലെ ജൂത വിഭാഗത്തിലെ അംഗങ്ങൾ ഉന്നയിക്കുന്ന പരാതികൾക്ക് അർഹിക്കുന്ന പ്രാധാന്യം നൽകിയില്ലെന്നായിരുന്നു പ്രധാന ആരോപണം.

പാർട്ടി യോഗങ്ങളിലും ഓൺലൈനുകളിലും സെമിറ്റിക് വിരുദ്ധ പരാമർശങ്ങള്‍ ഉണ്ടായിരുന്നെന്നുമാണ് ആരോപണം ഉയർന്നത്​.

ലേബര്‍ പാർട്ടിയിലെ ജൂത വിഭാഗത്തിൽ നിന്നുള്ള നേതാവായിരുന്ന ലൂസിന ബെർഗറി കോർബിന്റെ നിലപാടിൽ പ്രതിഷേധിച്ച്​ രാജിനൽകിയിരുന്നു.