anti-ship-missile

ന്യൂഡൽഹി: ചൈനയുമായുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ശത്രു രാജ്യങ്ങളുടെ കപ്പലുകളെ നിമിഷാർദ്ധം കൊണ്ട് തകർക്കാവുന്ന കപ്പൽവേധ മിസൈൽ (എ.എസ്.എച്ച്.എം) വീണ്ടും വിജയകരമായി പരീക്ഷിച്ച് ഇന്ത്യ.

ബംഗാൾ ഉൾക്കടലിൽ വച്ച് ഐ.എൻ.എസ് കോറ എന്ന യുദ്ധകപ്പലിൽ നിന്നാണ് മിസൈൽ പരീക്ഷിച്ചത്. മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യസ്ഥാനം കൃത്യമായി തകർത്തതായി നാവികസേന അറിയിച്ചു. ഡീ കമ്മിഷൻ ചെയ്ത യുദ്ധക്കപ്പലാണ് ലക്ഷ്യസ്ഥാനമായി നിശ്ചയിച്ചത്. പരമാവധി ദൂരത്തിൽ നിശ്ചയിച്ച ലക്ഷ്യസ്ഥാനം മിസൈൽ തകർത്ത് തരിപ്പണമാക്കി. തീയും പുകയും ഉയരുന്നതിന്റേതടക്കമുള്ള ചിത്രങ്ങൾ നാവികസേന പുറത്തുവിട്ടു.

ദിവസങ്ങൾക്ക് മുമ്പ് ഐ.എൻ.എസ് പ്രബാലിൽ നിന്ന് കപ്പൽവേധ മിസൈൽ പരീക്ഷണം വിജയകരമായി നടത്തിയിരുന്നു.