
ന്യൂഡൽഹി: ജമ്മു കാശ്മീരിലെ പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ മോദി സർക്കാരിന്റെ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച കോൺഗ്രസ് രാജ്യത്തോട് മാപ്പുപറയണമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍. പുൽവാമ ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് പാകിസ്ഥാൻ ശാസ്ത്രസാങ്കേതികവകുപ്പുമന്ത്രി ഫവദ് ചൗധരി പറഞ്ഞതിന് പിന്നാലെയാണ് കോൺഗ്രസിനെതിരെ ബി.ജെ.പി രംഗത്തെത്തിയത്.
"പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാന്റെ പങ്ക് അവർ സമ്മതിച്ചിട്ടുണ്ട്.ഇതിനാൽ ഗൂഡാലോചന ആരോപിച്ച കോൺഗ്രസ് മാപ്പുപറയണം." പ്രകാശ് ജാവദേക്കർ ട്വീറ്റ് ചെയ്തു.  കഴിഞ്ഞ ദിവസം പാകിസ്ഥാൻ അസംബ്ലിയിൽവച്ചുള്ള ചൗധരിയുടെ വാക്കുകൾ ഭീകര സംഘടനകളും പാകിസ്ഥാനുമായുള്ള ബന്ധം വ്യക്തമാക്കിയിരുന്നു. പുൽവാമയിൽ നമ്മുടെ വിജയം പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിന്റെ വിജയമാണെന്നും ചൗധരി പറഞ്ഞിരുന്നു. എന്നാൽ പ്രസംഗം വിവാദമായതോടെ ചൗധരി ഇത് മാറ്റി പറയുകയായിരുന്നു.
2019 ഫെബ്രുവരിയില്‍ ജമ്മു കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാൻമാർ വീരമൃത്യു വരിച്ചിരുന്നു.
Pakistan has admitted its hand behind Pulwama terror attack. Now, Congress and others who talked of conspiracy theories must apologise to the country.
— Prakash Javadekar (@PrakashJavdekar) October 30, 2020