ril

മുംബയ്: രാജ്യത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയായ റിലയൻസ് ഇൻഡസ്‌ട്രീസ് നടപ്പുവർഷത്തന്റെ ജൂലായ് - സെപ്‌തംബർ പാദത്തിൽ 9,567 കോടി രൂപയുടെ സഞ്ചിതലാഭം നേടി. ജൂൺപാദത്തിൽ 13,233 കോടി രൂപയും 2019ലെ സെപ്‌തംബർപാദത്തിൽ 11,262 കോടി രൂപയുമായിരുന്നു ലാഭം. അതേസമയം, നിരീക്ഷകർ പ്രതീക്ഷിച്ച 8,134 കോടി രൂപയേക്കാൾ ഉയർന്ന ലാഭം കഴിഞ്ഞപാദത്തിൽ നേടാൻ കമ്പനിക്ക് കഴിഞ്ഞു.

പ്രവർത്തന വരുമാനം 91,238 കോടി രൂപയിൽ നിന്നുയർന്ന് 1.16 ലക്ഷം കോടി രൂപയിലെത്തി. ടെലികോം വിഭാഗമായ റിലയൻസ് ജിയോയുടെ ലാഭം 12.9 ശതമാനം ഉയർന്ന് 2,844 കോടി രൂപയായി. 17,481 കോടി രൂപയാണ് വരുമാനം; വർദ്ധന 5.6 ശതമാനം.