
ഇസ്‌താംബൂൾ: തുർക്കി ഈജിയൻ തീരത്തുണ്ടായ ശക്തമായ ഭൂചലനത്തിൽ നാലുമരണം. 120ഓളം പേർക്ക് പരിക്കേറ്റു. റിക്ടർ സ്കെയിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെയുണ്ടായത്. തുടർന്ന് തുർക്കിയിലും ഗ്രീസിലും ചലനങ്ങളുണ്ടായി. തുർക്കിയുടെ തീരനഗരമായ ഇസാമിറിൽ 20ഓളം കെട്ടിടങ്ങൾ തകർന്നുവെന്നാണ് റിപ്പോർട്ട്. ഗ്രീസിന്റെയും തുർക്കിയുടെയും തീരത്ത് നിന്ന് ഈജിയൻ കടലിൽ 16.5 കിലോമീറ്ററും ഗ്രീക്ക് ദ്വീപായ സേമോസിന്റെ വടക്ക് കിഴക്കൻ തീരത്ത് നിന്ന് 13 കിലോമീറ്ററും അകലെ കടലിന്റെ അടിത്തട്ടിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 45,000ത്തോളം ജനങ്ങളാണ് സേമോസ് ദ്വീപിലുള്ളത്.