france-terrorist-attack

പാരീസ്: ഫ്രാൻസിലെ നീസ് നഗരത്തിലെ നോത്രദാം ദേവാലയത്തിൽ കഴിഞ്ഞ ദിവസം ഒരു സ്ത്രീയടക്കം മൂന്നുപേരെ ഭീകരൻ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. കൊലപാതകിയുമായി ബന്ധം പുലർ‌ത്തിയ 47കാരനാണ് അറസ്റ്റിലായത്.

അതേസമയം, കൊലപാതകിയുടെ പേര് ബ്രാഹിം അയ്സുറി (21 )​ എന്നാണെന്ന് പൊലീസ് അറിയിച്ചു.

ടുണീഷ്യക്കാരനാണ് കൊലപാതകി. സെപ്തംബർ 20 നാണ് ഇയാൾ യൂറോപ്പിലെത്തിയത്. ഇറ്റലി വഴി ഇയാൾ ഫ്രാൻസിലേക്ക് കടക്കുകയായിരുന്നു.

ഇയാളെപറ്റി അന്വേഷിക്കുന്നുണ്ടെന്ന് ടുണീഷ്യൻ അധികൃതർ അറിയിച്ചു. അതേസമയം പ്രതി ടുണീഷ്യയിലെ ഭീകര ലിസ്റ്റിൽ ഇല്ലെന്നാണ് ബി.ബി.സി റിപ്പോർട്ട്.