ioc

ന്യൂഡൽഹി: ഏറ്റവും വലിയ പൊതുമേഖലാ എണ്ണവിതരണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഈവർഷത്തെ ജൂലായ് - സെപ്‌തംബർ പാദത്തിൽ 6,165 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 2019ലെ സമാനപാദത്തിലെ 370 കോടി രൂപയേക്കാൾ 15 മടങ്ങിലേറെ അധികമാണിത്.

അസംസ്കൃതവസ്തുക്കൾ വാങ്ങുന്ന വിലയിലെ കുറവും വിദേശനാണയ വിമിനയത്തിലെ നേട്ടവുമാണ് ലാഭക്കുതിപ്പിന് വഴിയൊരുക്കിയത്. അതേസമയം, മൊത്തം വരുമാനം 1.35 ലക്ഷം കോടി രൂപയിൽ നിന്ന് 1.17 ലക്ഷം കോടി രൂപയായി കുറഞ്ഞു. 5,​000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഡയറക്‌ടർ ബോർഡ് അനുവാദം നൽകിയിട്ടുണ്ട്.