
ന്യൂഡൽഹി: അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ പുതിയ ഭാരവാഹികൾ ഇന്ന് നടക്കുന്ന ആനുവൽ ജനറൽ ബോഡി മീറ്റിംഗിൽ ചുമതലയേൽക്കും. എ.എഫ്.ഐയുടെ സീനിയർ വൈസ് പ്രസിഡന്റായി മുൻ മലയാളി അത്‌ലറ്റ് അഞ്ജു ബോബി ജോർജ്ജിനേയും ജോയിന്റ് സെക്രട്ടറിയായി കേരള അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി പി.ഐ ബാബുവിനെയും തിരഞ്ഞെടുത്തിരുന്നു. പ്രസിഡന്റായി അദിൽ സുമരിവാല തുടരും. സുമരിവാല തുടർച്ചയായ മൂന്നാം തവണയാണ് അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ പ്രസിഡന്റാകുന്നത്.