death

ബംഗളൂരു: ബംഗളൂരു സ്വദേശിനിയേയും രണ്ടു മക്കളെയും അയർലൻഡിലെ ബാലന്റീറിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു.

സീമ ബാനു (37), മകൾ അസ്‌ഫിറ റിസ (11), മകൻ ഫൈസാൻ സയീദ് (6) എന്നിവരാണ് മരിച്ചത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.

സീമയ്ക്ക് ഭർത്താവിൽനിന്നു ക്രൂര പീഡനം അനുഭവിക്കേണ്ടി വന്നിരുന്നെന്ന് ആരോപണമുണ്ട്. ദിവസങ്ങൾക്ക് മുമ്പ് നടന്ന മരണം ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പൊലീസ് അറിയുന്നത്. ഏതാനും മാസങ്ങൾക്കു മുമ്പാണ് സീമയും കുട്ടികളും ഇവിടെ താമസമാക്കിയത്. കുറച്ച് ദിവസങ്ങളായി വീട്ടുകാരുടെ ശബ്ദമൊന്നും കേൾക്കാതിരുന്നതോടെ അയൽക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹങ്ങൾ വെവ്വേറെ മുറികളിലാണ് കിടന്നിരുന്നത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.