arsenal

ലണ്ടൻ: യൂറോപ്പ ലീഗിൽ ആഴ്സ‌നലിനും എ.സി മിലാനും തകർപ്പൻ ജയം. ഗ്രൂപ്പ് സിയിലെ മത്സരത്തിൽ ആഴ്സനൽ ഡൻഡാൽക്കിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കി. എൻകെയ്‌തയും വില്ലോക്കും പെപ്പേയുമാണ് ആഴ്സനലിനായി സ്കോർ ചെയ്തത്. 2 മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി ആഴ്സനൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തിൽ എ.സി. മിലാൻ സ്പ‌ാർട്ട പ്രാഗിനേയും ഇതേ സ്കോറിനാണ് വീഴ്ത്തിയത്. ഡിയാസ്, ലിയോ, ഡാലോട്ട് എന്നിവരാണ് മിലാന്റെ സ്കോറർമാർ.