fruits

അമിതഭാരം, സ്ട്രോക്ക്, ഹൃദയപ്രശ്നമുള്ളവർ തുടങ്ങിയവരെല്ലാം അത്താഴത്തിന് പഴങ്ങൾ കഴിക്കാറുണ്ട്. ഇത് നല്ലതുതന്നെ. എന്നാൽ ഭക്ഷണവും പഴങ്ങളും ഒരുമിച്ച് കഴിക്കുന്നവർ ശ്രദ്ധിക്കണം. എന്നാൽ ആദ്യം ദഹിക്കുക പഴങ്ങളായിരിക്കും. ഒപ്പം കഴിക്കുന്ന ഭക്ഷണങ്ങൾ അതിനു ശേഷമെ ദഹിക്കൂ. ഈ അവസ്ഥയിൽ ഉറങ്ങാൻ കിടക്കുന്നത് ശരീരത്തിന് ഗുണം ചെയ്യില്ല. കാരണം ഭക്ഷണം ദഹിച്ചശേഷം കിടക്കുമ്പോഴെ ശരീരത്തിന് പൂർണവിശ്രമം ലഭിക്കൂ.

അതിനാൽ ഭക്ഷണവും പഴവും കഴിക്കുന്നതിന് ചെറിയൊരു ഇടവേള വേണം. പഴങ്ങൾ കിടക്കുന്നതിനു മുമ്പ് കഴിച്ചാൽ വേഗത്തിൽ ഉറങ്ങാമെന്ന് കരുതേണ്ട. കാരണം പഴങ്ങൾ രക്തത്തിലെ പഞ്ചസാര കൂട്ടി ഉന്മേഷം വർദ്ധിപ്പിച്ച് ഉറക്കം വൈകിപ്പിക്കും. തണ്ണിമത്തൻ, കിവി, അവേക്കാഡോ, ഓറഞ്ച്, മുന്തിരി പോലെ കുറഞ്ഞ പഞ്ചസാരയും കൂടുതൽ നാരുമുള്ള പഴങ്ങൾ രാത്രി കഴിക്കാം. മിതമായി മാത്രം. എന്നാൽ പഴങ്ങൾ കഴിച്ചതിനു ശേഷം ഉടൻ തന്നെ ഉറങ്ങരുത്.