
കുതിരാൻ: മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാത കുതിരാനിൽ നാല് ചരക്കുലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കണ്ടെയ്നർ ലോറിയുടെ ഡ്രൈവറായ കൂത്താട്ടുകുളം സ്വദേശി ജിനീഷാണ് മരിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്.
ഒരു ലോറി മറ്റൊരു ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. നാലുലോറികള്‍ തമ്മിൽ കൂട്ടിയിടിച്ചു. രണ്ടുലോറികള്‍ വഴിയരികിലേക്ക് മറിഞ്ഞുവീണു. പാലക്കാട് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ടുലോറികളാണ് അപകടത്തില്‍പ്പെട്ടത്.
രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെതുടർന്ന് സ്ഥലത്ത് ഇപ്പോഴും വൻ ഗതാഗതക്കുരുക്കാണ്. രണ്ട് ദിവസം മുമ്പ് കുതിരാനിലുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശി മരിച്ചിരുന്നു.