u-v-jose

കൊച്ചി: ലൈഫ് മിഷൻ പദ്ധതിയിൽ കമ്മിഷനായി നൽകിയ കള‌ളപ്പണത്തിന്റെ കാര്യത്തിൽ അന്വേഷണവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറ‌ക്‌ടറേ‌റ്റ്. ലൈഫ് മിഷൻ സി.ഇ.ഒ യു വി ജോസിനെയും യുണിടാക് എം.ഡി സന്തോഷ് ഈപ്പനെയും ഇ.ഡി ചോദ്യം ചെയ്യുകയാണ്. ഇടപാടിൽ സ്വപ്‌നയ്‌ക്ക് കമ്മീഷൻ നൽകിയെന്ന സന്തോഷ് ഈപ്പന്റെ മൊഴിയിൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യൽ.

യു.വി ജോസിനെ തനിക്ക് പരിചയപ്പെടുത്തിയത് ശിവശങ്കർ ആണെന്ന സന്തോഷ് ഈപ്പന്റെ മൊഴിയെ തുടർന്നാണ് ഇരുവരെയും ചേർത്ത് ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഇ.ഡിയ്‌ക്ക് മുന്നിൽ ഹാജരാക്കുമെന്ന് യു.വി ജോസ് പറഞ്ഞു. വൈകാതെ യു.വി ജോസിനും സന്തോഷ് ഈപ്പനെയും എം.ശിവശങ്കറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. ശിവശങ്കർ വിളിച്ച കസ്‌റ്റംസ് ഉദ്യോഗസ്ഥനെയും എൻഫോഴ്‌സ്‌മെന്റ് വൈകാതെ ചോദ്യം ചെയ്യുന്നുണ്ട്.