
അക്ഷയ് കുമാറിന്റെ ‘ലക്ഷ്മി ബോംബ്’ പേര് മാറ്റി ലക്ഷമി എന്നാക്കി. ഹൈന്ദവ സമൂഹത്തെ അപമാനിക്കുന്നുവെന്നും അതിനാൽചിത്രത്തിന്റെ പേര് മാറ്റണമെന്നും ആവശ്യപ്പെട്ട് നിർമ്മാതാക്കൾക്കെതിരെ രജ്പുത് കർണി സേന വക്കീൽ നോട്ടീസ് അയച്ചിരുന്നു. ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണവും ചിത്രത്തിന് നേരെ ഉയർന്നിരുന്നു. അക്ഷയ് കുമാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ആസിഫ് എന്നാണ്. നായിക കിയാര അദ്വാനിയുടെ പേര് പ്രിയ എന്നും. ഇതും ചിലരെ ചൊടിപ്പിച്ചെത്രേ.രാഘവ ലോറൻസ് ഒരുക്കുന്ന സിനിമ നവംബർ 9ന് ഡിസ്‌നിപ്ലസ് ഹോട്സ്റ്റാറിൽ റിലീസ് ചെയ്യും.