മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ദിലീപിനെ നായകനാക്കി 2003 ൽ ജോണി ആന്റണി സംവിധാനം ചെയ്ത സി ഐ ഡി മൂസ. പതിനേഴ് വർഷങ്ങൾക്കിപ്പുറം ചിത്രത്തിന്റെ ആനിമേഷൻ എത്തുന്നുവെന്ന് കഴിഞ്ഞദിവസം ദിലീപ് പ്രേക്ഷകരെ അറിയിച്ചിരുന്നു.

dileep

ഈ അനിമേഷൻ ചിത്രത്തിന്റെ ടൈറ്റിലിൽ ദിലീപ് തന്റെ പേരിലും ഒരു വ്യത്യാസം വരുത്തിയിട്ടുണ്ട്. എന്താണെന്നല്ലേ? ഇംഗ്ലീഷിൽ 'DILEEP' എന്ന പേരിൽ അധികമായി ഒരു 'I' ആണ് പുതുതായി ചേർത്തിരിക്കുന്നത്. അതായത് 'DILIEEP' എന്നാണ് പുതിയ മാറ്റം. പേരിലെ മാറ്റം ദിലീപിന് ഭാഗ്യം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ്, അനൂപ് എന്നിവര്‍ ചേര്‍ന്നായിരുന്നു സി ഐ ഡി മൂസ നിർമിച്ചത്. ഉദയ് കൃഷ്ണയും സിബി കെ തോമസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ഭാവന, കൊച്ചിന്‍ ഹനീഫ, ജഗതി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഹരിശ്രീ അശോകന്‍, സലിം കുമാര്‍, സുകുമാരി, ബിന്ദു പണിക്കര്‍, മുരളി, ക്യാപ്റ്റന്‍ രാജു, ഇന്ദ്രന്‍സ് തുടങ്ങി വലിയ താരനിര തന്നെ അണിനിരന്നിരുന്നു.