industry

 ഇടിവിന്റെ ആഘാതം സെപ്‌തംബറിൽ കുറഞ്ഞു

ന്യൂഡൽഹി: ഇന്ത്യയുടെ വ്യാവസായിക ഉത്പാദന സൂചികയിൽ (ഐ.ഐ.പി) 40 ശതമാനം പങ്കുവഹിക്കുന്ന മുഖ്യ വ്യവസായ മേഖല, തളർച്ചയുടെ പാതയിൽ നിന്ന് നേട്ടത്തിലേക്ക് മെല്ലെ കരകയറുന്നു. നെഗറ്റീവ് 0.8 ശതമാനമായാണ് സെപ്‌തംബറിൽ ഇടിവിന്റെ ആഘാതം കുറഞ്ഞത്. കൊവിഡും ലോക്ക്ഡൗണും മൂലം ഏപ്രിലിൽ നെഗറ്റീവ് 37.9 ശതമാനം വരെ വളർച്ച ഇടിഞ്ഞിരുന്നു; നെഗറ്റീവ് 7.3 ശതമാനമായിരുന്നു ആഗസ്‌റ്റിൽ. 2019 സെപ്‌തംബറിൽ നെഗറ്റീവ് 5.1 ശതമാനമായിരുന്നു വളർച്ച.

കൽക്കരി, ക്രൂഡോയിൽ, പ്രകൃതിവാതകം, റിഫൈനറി ഉത്‌പന്നങ്ങൾ, വളം, സ്‌റ്റീൽ, സിമന്റ്, വൈദ്യുതി എന്നീ എട്ട് സുപ്രധാന വിഭാഗങ്ങളാണ് മുഖ്യ വ്യവസായ മേഖലയിലുള്ളത്. കൽക്കരി ഉത്‌പാദനത്തിലെ കുതിപ്പാണ് സെപ്‌തംബറിൽ ആശ്വാസമായത്.

വിഭാഗവും വളർച്ചയും

കൽക്കരി : 21.2%

ക്രൂഡോയിൽ : -6%

പ്രകൃതിവാതകം : -10.6%

റിഫൈനറി ഉത്‌പന്നങ്ങൾ : -9.5%

വളം : -0.3%

സ്‌റ്റീൽ : 0.9%

സിമന്റ് : -3.5%

വൈദ്യുതി : 3.7%

ആകെ : -0.8%