
ലോസ് ആഞ്ചലസ്: മികച്ച അന്താരാഷ്ട്ര ചലച്ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരത്തിനായി, പ്രശസ്ത ഇന്തോ-കനേഡിയൻ ചലച്ചിത്രകാരി ദീപ മേത്തയുടെ 'ഫണ്ണി ബോയ്'യെ നാമനിർദ്ദേശം ചെയ്ത് കാനഡ.
ശ്രീലങ്കൻ-കനേഡിയൻ പൗരനായ ശ്യാം സെൽവസുന്ദരത്തിന്റെ 'ഫണ്ണി ബോയ്' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ശ്യാമും ദീപയും ചേർന്നാണ്.