
നായിക അദിതി ബാലൻ
പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി തനു ബാലക് സംവിധാനം ചെയ്യുന്ന കോൾഡ് കേസ് എന്ന ചിത്രത്തിൽ അദിതി ബാലൻ നായികയായി എത്തുന്നു. അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ അദിതി ബാലൻ നിവിൻ പോളിയുടെ നായികയായി പടവെട്ടിൽ അഭിനയിച്ചിരുന്നു. പടവെട്ടിന്റെ
ചിത്രീകരണം പൂർത്തിയായിട്ടില്ല.
തിരുവനന്തപുരത്തു ചിത്രീകരണം പുരോഗമിക്കുന്ന കോൾഡ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. യഥാർത്ഥ സംഭവത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തനു ബാലക് ആദ്യ സിനിമ ഒരുക്കുന്നത്.ഗിരീഷ് ഗംഗാധരനും ജോമോൻ ടി. ജോണും ചേർന്നാണ് ഛായാഗ്രഹണം.ആന്റോ ജോസഫും പ്ളാൻ ജെ സ്റ്റുഡിയോയുടെ ബാനറിൽ ജോമോൻ ടി. ജോൺ, ഷമീർമുഹമ്മദ് എന്നിവർ ചേർന്നാണ് നിർമാണം. ജയരാജ് സംവിധാനം ചെയ്ത ഒാഫ് ദ പീപ്പിൾ, ട്രെയിൻ എന്നീ സിനിമകളുടെ ഛായാഗ്രാഹകനായ തനു ബാലക് നിരവധി പരസ്യ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.