
ന്യൂഡൽഹി: കേരളത്തേയും ഉത്തർപ്രദേശിനേയും താരതമ്യപ്പെടുത്തി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. '
മികച്ച ഭരണം കേരളത്തിൽ, ഏറ്റവും മോശം ഉത്തർപ്രദേശ് , രാമരാജ്യം vs യമരാജ്യം' പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചു. പബ്ലിക് അഫയേഴ്സ് സെന്റർ തയ്യാറാക്കിയ പട്ടികയിൽ കേരളം ഒന്നാം സ്ഥാനത്തും ഉത്തർപ്രദേശ് അവസാന സ്ഥാനത്തുമാണ്. ഇത് സംബന്ധിച്ച വാർത്ത പങ്കുവച്ചായിരുന്നു ഭൂഷന്റെ കുറിപ്പ്.