lockdown

ലണ്ടൻ: കൊവിഡ് കേസുകൾ ഉയരുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പിന് പിന്നാലെ ലോക്ക്ഡൗൺ പ്രഖ്യാപിക്കാനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തിന്റെ പിടിയിലാണ് ബ്രിട്ടനുൾപ്പെടെയുള്ള യൂറോപ്പിന്റെ പല ഭാഗങ്ങളും.ബ്രിട്ടനിലെ മിക്ക പ്രദേശങ്ങളിലും രണ്ടാം ഘട്ട വ്യാപനം ശക്തമാവുകയാണ്. ഗവൺമെന്റിന്റെ സയന്റിഫിക് ഗ്രൂപ്പ് ഫോർ എമർജൻസി അംഗമാണ് കൊവിഡ് അനിയന്ത്രിതമായ രീതിയിൽ രാജ്യത്ത് വ്യാപിക്കുന്നെന്ന് മുന്നറിയിപ്പ് നൽകിയത്.

നിലവിൽ മൂന്ന് ഘട്ടങ്ങളിലായി നിയന്ത്രണം ഏർപ്പെടുത്തുന്ന രീതിയാണ് ബ്രിട്ടനിലുള്ളത്. ഒപ്പം സ്‌കോട്‌ലൻഡ്, വെയ്ൽസ്, നോർത്ത് അയർലൻഡ് എന്നിവിടങ്ങളിൽ പ്രത്യേക നിയന്ത്രണങ്ങളുമുണ്ട്. യൂറോപ്പിൽ ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ബ്രിട്ടനിലാണ്.