
ന്യൂഡൽഹി : രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജന്മനാടായ ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസമാണ് ജംഗിൾ സഫാരി എന്നറിയപ്പെടുന്ന സർദാർ പട്ടേൽ സുവോളജിക്കൽ പാർക്ക് ഉദ്ഘാടനം ചെയ്തത്. നർമദാ ജില്ലയിലെ കെവാഡിയയിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. സർദാർ വല്ലഭായി പട്ടേലിന്റെ 145ാമത് ജന്മവാർഷികത്തോടനുബന്ധിച്ചുള്ള പരിപാടികളുടെ ഭാഗമായിട്ടായിരുന്നു ഉദ്ഘാടനം. സർദാർ വല്ലഭായ് പട്ടേലിന്റെ 182 മീറ്റർ ഉയരത്തിലുള്ള ഏകതാ പ്രതിമയ്ക്ക് സമീപമാണ് പാർക്ക്.
#WATCH गुजरात: प्रधानमंत्री नरेंद्र मोदी नर्मदा जिले के केवड़िया में स्थित सरदार पटेल प्राणी उद्यान की पक्षीशाला का दौरा करते हुए। pic.twitter.com/pTR1B096Ft— ANI_HindiNews (@AHindinews) October 30, 2020
 
ഉദ്ഘാടനത്തിന് ശേഷം പാർക്കും പക്ഷിസങ്കേതവും മോദി സന്ദർശിക്കുകയും ചെയ്തു. ഗുജറാത്ത് ഗവർണർ ആചാര്യ ദേവ്‌രത്ത്, മുഖ്യമന്ത്രി വിജയ് രുപാനി എന്നിവരും മോദിയെ അനുഗമിച്ചിരുന്നു. പാർക്കിലെ പക്ഷികളുമായി ചെലവിടുന്ന മോദിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
Kevadia is all set to turn into a birdwatcher’s delight. Inaugurated a state-of-the-art aviary, which is a must visit! pic.twitter.com/17ZL3lON2d— Narendra Modi (@narendramodi) October 30, 2020
 
പാർക്കിലെ തത്തകളെ കൈയ്യിൽ വച്ച് ഓമനിക്കുന്ന മോദിയെ ചിത്രങ്ങളിൽ കാണാം. ഒരു തത്ത മോദിയുടെ കൈയ്യിൽ ശാന്തനായി ഇരിക്കുന്നത് വീഡിയോയിൽ കാണാം. അതേസമയം, മറ്റൊരു തത്ത അദ്ദേഹത്തിന്റെ ചുമലിലേക്ക് ചാടിക്കയറുന്നുണ്ട്.
നീലനിറത്തിലെ വലിയൊരു തത്തയേയും കൈയ്യിലേന്തി നിൽക്കുന്ന മോദിയേയും ചിത്രങ്ങളിൽ കാണാം. ഇതാദ്യമായല്ല, മോദിയുടെ പക്ഷി സ്നേഹം ചർച്ചയാകുന്നത്. മയിലുകൾക്ക് തീറ്റകൊടുക്കുന്ന വീഡിയോയിലൂടെ കഴിഞ്ഞ ഓഗസ്റ്റിൽ മോദി എല്ലാവരെയും ഞെട്ടിച്ചിരുന്നു.