
ബോളിവുഡിലെ ഹിറ്റ്മേക്കർ സംവിധായകൻ രോഹിത് ഷെട്ടിയും രൺവീർ സിംഗും ഒന്നിക്കുന്ന സർക്കസിൽ പൂജ ഹെഗ്ഡെ പ്രധാന വേഷത്തിൽ എത്തുന്നു. വില്യം ഷേക്സ്പിയറിന്റെ ക്ലാസിക് നാടകം ദ കോമഡി ഓഫ് എറേർസിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമാണ് സർക്കസ്.പൂജ ഹെഗ്ഡെ ഇപ്പോൾ പ്രഭാസിന്റെ രാധേശ്യാമിന്റെ ഷൂട്ടിംഗ് തിരക്കിലാണ്. അത് കഴിഞ്ഞാൽ ഉടൻ സർക്കസിൽ ജോയിൻ ചെയ്യും. 
രോഹിത്ത് ഷെട്ടിയുടെ സിനിമകളുടെ ഫാനാണ് താനെന്നും സർക്കസിൽ രൺവീറിനും ജാക്വലിൻ ഫെർണാണ്ടസിനും വരുൺ ശർമ്മയ്ക്കും ഒപ്പം അഭിനയിക്കാൻ സാധിക്കുന്നത് ഭാഗ്യമായി കരുതുന്നുവെന്ന് പൂജ ഹെഗ്ഡെ വ്യക്തമാക്കി .
രോഹിത് ഷെട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. 2012 ൽ തമിഴ് ചിത്രം മുഗമുദിയിലൂടെയാണ് പൂജ ഹെഗ്ഡെ അഭിനയ രംഗത്ത് എത്തുന്നത്.