doorkins-magnificat

ലണ്ടൻ : 12 വർഷമായി സ്ഥിരതാമസക്കാരിയായ പൂച്ചയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രത്യേക പ്രാർത്ഥനാ ചടങ്ങ് സംഘടിപ്പിച്ച് കത്തീഡ്രൽ. ഡോർകിൻസ് മാഗ്നിഫിക്യാറ്റ് എന്നാണ് കഴിഞ്ഞ ദിവസം ചത്ത ഈ പൂച്ചയുടെ പേര്. 2008ൽ ക്രിസ്മസ് ദിനത്തിന് ശേഷമാണ് തെംസ് നദിയുടെ തീരത്തുള്ള സദേക് കത്തീഡ്രലിൽ ഡോർകിൻസ് എത്തിയത്. തെരുവിൽ നിന്നും ഭക്ഷണത്തിന് വേണ്ടിയാണ് കത്തീഡ്രലിലേക്ക് എത്തിയത്. പിന്നെ കത്തീഡ്രലിലെ തന്നെ സ്വന്തം ആളായി മാറി ഡോർകിൻസ്.

എല്ലാവരുടെയും ഓമനയായ ഡോർകിൻസിന്റെ നിര്യാണത്തിൽ ലണ്ടന്റെ പല ഭാഗത്ത് നിന്നും നിരവധി പേരാണ് അന്തിമോപചാരമർപ്പിച്ചത്. ഡോർകിൻസിന് വേണ്ടി പ്രത്യേക സംസ്കാരചടങ്ങും നന്ദി പ്രകാശിപ്പിക്കൽ ചടങ്ങും നടത്തി. ഇതിന്റെ ലൈവ് സ്ട്രീമിംഗും ഉണ്ടായിരുന്നു.

ട്വിറ്ററിൽ നിരവധി ഫോളോവേഴ്സാണ് ഡോർകിൻസിനുള്ളത്. പിന്നീട് അവിടെ തന്നെ സ്ഥിര താമസമാക്കി. എല്ലാ ചടങ്ങുകൾക്കും ഡോർകിൻസും കത്തീഡ്രലിൽ കാണുമായിരുന്നു. പ്രായക്കൂടുതൽ കാരണം കാഴ്ചശക്തിയും കേൾവി ശക്തിയും നഷ്ടമായ ഡോർകിൻസിനെ കത്തീഡ്രലിലെ പ്രത്യേക മുറിയിൽ പരിചരിച്ച് വരികയായിരുന്നു.