bihar-election

പാട്ന: ബീഹാറിൽ സൗജന്യമായി കൊവിഡ് വാക്‌സിൻ വിതരണം ചെയ്യുമെന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം ചട്ട ലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ.

ബി.ജെ.പി.യുടെ വാക്‌സിൻ വാഗ്ദാനം വിവേചനപരവും അധികാര ദുർവിനിയോഗമാണെന്നും കാട്ടി ആക്ടിവിസ്റ്റ് സതേക് ഗോഖലെ നൽകിയ പരാതിയിലാണ് കമ്മിഷന്റെ പ്രതികരണം.

'വിഷയത്തിൽ തിരഞ്ഞെടുപ്പ് ചട്ടത്തിലെ ഒരു വ്യവസ്ഥയുടെയും ലംഘനമുണ്ടായിട്ടില്ല.

പൗരൻമാർക്കായി വിവിധ ക്ഷേമ പ്രവർത്തനങ്ങൾ സംസ്ഥാനങ്ങൾ രൂപീകരിക്കണമെന്നാണ് ഭരണഘടനയിൽ പറയുന്നത്. അതുകൊണ്ടുതന്നെ പ്രകടന പത്രികയിൽ ഇത്തരമൊരു ക്ഷേമകാര്യം വാഗ്ദാനം ചെയ്തതിൽ തെറ്റില്ല. അതേസമയം, നിറവേറ്റാൻ സാധിക്കുന്ന വാഗ്ദാനങ്ങൾ മാത്രമേ ജനങ്ങൾക്ക് നൽകാൻ പാടുള്ളുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

ബി.ജെ.പിയുടെ സൗജന്യ വാക്‌സിൻ വാഗ്ദാനത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ വലിയ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.