
വെലിംഗ്ടൺ: ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധിക്കാത്ത വിധം മാരക രോഗങ്ങളുള്ളവർക്ക് ദയാവധം അനുവദിക്കുന്ന നിയമം പാസാക്കാൻ ന്യൂസിലൻഡ്. ഇതിനായി നടത്തിയ ജനഹിതപരിശോധനയുടെ പ്രാഥമിക ഘട്ടത്തിൽതന്നെ 65 ശതമാനത്തിലേറെ പേർ അനുകൂലിച്ചു.മാരകരോഗങ്ങൾക്ക് അടിമപ്പെട്ടവർക്ക്, വിദഗ്ദ്ധരുടെ
സഹായത്തോടെ ജീവിതം അവസാനിപ്പിക്കാനാവും. ഇതിന് രണ്ടു ഡോക്ടർമാർ സാക്ഷ്യപ്പെടുത്തണം. മതിയായ നിയമസംരക്ഷണം ഏർപ്പെടുത്തിയില്ലെങ്കിൽ ദുരുപയോഗസാദ്ധ്യത കൂടുതലാണെന്ന്, നിയമത്തെ എതിർക്കുന്നവർ വാദിക്കുന്നു. നിലവിൽ കാനഡ, നെതർലൻഡ്സ് തുടങ്ങി ഏതാനും രാജ്യങ്ങളിൽ ദയാവധം നിയമവിധേയമാണ്.