covid

തിരുവനന്തപുരം:സംസ്ഥാനത്ത് ഒക്ടോബർ മാസത്തിൽ കൂടുതൽ കൊവിഡ് രോഗവ്യാപനം ഉണ്ടായതായി റിപ്പോർട്ടുകൾ. ഒരു മാസത്തിനുള്ളിൽ 236999 പേർക്കാണ് രോഗം ബാധിച്ചത്. 742 പേർ കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ള ആകെ മരണങ്ങളുടെ 50 ശതമാനവും ഒക്ടോബറിലാണ്. കേരളത്തിൽ ഇത് വരെ 1457 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 7049 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.7330 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യവകുപ്പ് അറിയിച്ചു. 91,190 പേരാണ് ചികിത്സയിലുള്ളത്. 3,40,324 പേർ ഇതുവരെ രോഗമുക്തി നേടി.