bineesh

ബംഗളൂരു: വിൽസൺ ഗാർഡൻ പൊലീസ് സ്റ്റേഷനിൽ നിന്ന് ശാന്തി നഗറിലെ ഇ.ഡി ഓഫീസിലേക്ക് ഇന്നലെ ചോദ്യംചെയ്യലിനെത്തിച്ചപ്പോൾ ബിനീഷ് കോടിയേരിയെ മാദ്ധ്യമപ്രവർത്തകർ വളഞ്ഞു. ചോദ്യങ്ങളോട് ചിരി മാത്രമായിരുന്നു പ്രതികരണം.

അനൂപ് ബിനീഷിന്റെ ബിനാമിയാണോ, ലഹരിമരുന്ന് ബിസിനസിനെക്കുറിച്ച് അറിഞ്ഞിരുന്നോ, നിരപരാധിത്വം തെളിയുമോ തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം ബിനീഷ് ഉറക്കെ ചിരിച്ചു. ഇത്രയും ദിവസം ചോദ്യം ചെയ്തതെന്തിനാണ് എന്ന് ചോദിച്ചപ്പോൾ അറിയില്ലെന്ന ഭാവത്തിൽ കൈമലർത്തി.

ദുരൂഹമായി ക്രിക്കറ്റ്

താരത്തിന്റെ ബൈക്ക്

അനൂപ് മയക്കു മരുന്നിടപാടുകൾ നടത്തിയ കല്യാൺനഗറിലെ റോയൽ സ്യൂട്ട്സ് ഹോട്ടലിൽ നിന്ന് റെയിൽവേയ്സിന്റെ ക്രിക്കറ്റ് താരമായ ജാഫറിന്റെ തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള കെ.എൽ 01സി.സി- 55 ബുള്ളറ്റ് എൻ.സി.ബി പിടിച്ചെടുത്തു. ഈ ബുള്ളറ്റിൽ അനൂപ് മയക്കുമരുന്ന് വാങ്ങി ബംഗളൂരുവിലെത്തിച്ചെന്നും ഹോട്ടലിലെത്തിയ വി.ഐ.പികളുമായി നഗരത്തിൽ കറങ്ങിയെന്നും എൻ.സി.ബി പറയുന്നു.

എന്നാൽ ബംഗളൂരുവിൽ ക്രിക്കറ്റ് കളിക്കാനെത്തുമ്പോൾ ഉപയോഗിക്കുന്ന ബുള്ളറ്റ്, ലോക്ക് ഡൗണായതിനാൽ നാട്ടിലേക്ക് എത്തിക്കാനായില്ലെന്നാണ് ജാഫറിന്റെ വിശദീകരണം. ബിനീഷിന്റെ ബികെ-55 എന്ന ക്രിക്കറ്റ് ക്ലബിലും ജാഫർ കളിച്ചിരുന്നു. ഈ അടുപ്പം കൊണ്ടാണ് ഹോട്ടലിൽ താമസിച്ചതെന്നാണ് ജാഫർ പറയുന്നത്. ബൈക്ക് ഹോട്ടലിന്റെ മുന്നിലുണ്ട്. താക്കോൽ എൻ.സി.ബി പിടിച്ചെടുത്തു.