blasters

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ ബോഡിഫസ്റ്റിനെ തങ്ങളുടെ ഔദ്യോഗിക പോഷകാഹാര പങ്കാളികളായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌.സി പ്രഖ്യാപിച്ചു. ക്ലിനിക്കലി പഠനവിധേയമാക്കിയതും ഗവേഷണം ചെയ്തതുമായ സസ്യവും, വൃത്തിയുള്ളതും, സുരക്ഷിതവുമായ ഉത്പന്നങ്ങൾ ഉപയോഗിച്ച് രാജ്യത്തിന് പോഷകാഹാരക്ഷമത നൽകാനാണ് മുംബയ് ആസ്ഥാനമായുള്ള ഫാമിലി വെൽനസ് ആൻഡ് സ്‌പോർട്‌സ് ന്യൂട്രീഷൻ കമ്പനിയായ ബോഡിഫസ്റ്റ് ലക്ഷ്യമിടുന്നത്.

യുവ അത്‌ലറ്റുകളുടെ, പ്രത്യേകിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സൗഖ്യയാത്രയുടെ ഭാഗമാകുന്നത് തീർച്ചയായും വലിയ ബഹുമതിയാണ്. രാജ്യത്തിന് പ്രൗഢിയേകുന്ന ടീമിന്റെ ഔദ്യോഗിക പോഷകാഹാര പങ്കാളിയാവുന്നതിൽ ബോഡിഫസ്റ്റിന് അഭിമാനമുണ്ട്.

- സുരേഷ് ഡിയോറ ബോഡിഫസ്റ്റ് ഡയറക്ടർ