
കോൺസ്റ്റാന്റ: ലോക രണ്ടാംനമ്പർ വനിതാ ടെന്നിസ് താരം സിമോണ ഹാലെപ്പിന് കൊവിഡ് സ്ഥിരീകരിച്ചു. സിമോണ തന്നെയാണ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. താരത്തിന് ചെറിയ കൊവിഡ് ലക്ഷണങ്ങളുണ്ട്. നിലവിൽ വീട്ടിൽ ക്വാറന്റൈനിലാണ് 29 കാരിയായ താരം.