karim

മാഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് ഇന്നലെ നടന്ന മത്സരത്തിൽ ഹ്യുയേസ്‌കയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തറപറ്റിച്ചു. വെറ്ററൻ സ്ട്രൈക്കർ കരിം ബെൻസേമ ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ ഈഡന ഹസാർഡും ഫെഡറിക്കോ വാൽവെർഡേയും റയലിനായി ഓരോ ഗോൾ വീതം നേടി. ഡേവിഡ് ഫെരേയ്‌രോയാണ് ഹ്യുയേസ്‌കയുടെ ആശ്വാസ ഗോൾ നേടിയത്. 40-ാം മിനിറ്റിൽ ഹസാർഡാണ് റയലിന്റെ ആദ്യ ഗോൾ നേടിയത്. 45, 90 മിനിട്ടുകളിലായിരുന്നു ബെൻസേമയുടെ ഗോളുകൾ പിറന്നത്. വാൽവെർഡേ 54-ാം മിനിറ്റിലാണ് വലകുലുക്കിയത്. 7 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുള്ള റയൽ തന്നെയാണ് നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്.

സിറ്റിക്ക് ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ഇന്നലെ മാ‌ഞ്ചസ്‌റ്രർ സിറ്റി ഏകപക്ഷീയമായ ഒരു ഗോളിന് ഷെഫീൽഡ് യുണൈറ്റഡിനെ കീഴടക്കി. 28-ാം മിനിട്ടിൽ കെയ്ൽ വാക്കറാണ് സിറ്റിയുടെ വിജയഗോൾ നേടിയത്. മറ്രൊരു മത്സരത്തിൽ വൂൾവ്‌സ് 2-0ത്തിന് ക്രിസ്റ്റൽപാലസിനെ കീഴടക്കി. നൂറിയും പൊഡേൻസുമാണ് വൂൾവ്‌സിന്റെ സ്കോറർമാർ.