
അന്തരിച്ച 'ജയിംസ് ബോണ്ട്' നടൻ ഷോൺ കോണറിക്ക് ആദരാഞ്ജലിയർപ്പിച്ച് നടൻ മമ്മൂട്ടി. ജയിംസ് ബോണ്ട് എന്ന് കേൾക്കുമ്പോൾ ഒരു നടന്റെ പേര് മാത്രമാണ് തന്റെ മനസിൽ വരികയെന്നും അത് ഷോൺ കോണറിയുടേതാണെന്നുമാണ് മെഗാസ്റ്റാർ തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പറഞ്ഞിരിക്കുന്നത്. 1962ലെ 'ഡോക്ടർ. നൊ' എന്ന ആദ്യ ജയിംസ് ബോണ്ട് ചിത്രത്തിലൂടെയാണ് ബ്രിട്ടീഷ് സ്പൈ ഏജന്റിന്റെ വേഷത്തിൽ ഷോൺ കോണറി ആദ്യമായി ചലച്ചിത്ര ആസ്വാദകർക്ക് മുൻപിലേക്ക് എത്തുന്നത്.
പിന്നീട് 1963ലെ 'ഫ്രം റഷ്യ വിത്ത് ലൗ', '64ലെ 'ഗോൾഡ്ഫിംഗർ', '65ലെ 'തണ്ടർബോൾ', '67ലെ 'യൂ ഒൺലി ലിവ് ട്വൈസ്' എന്നീ ജയിംസ് ബോണ്ട് സിനിമകളിലൂടെ കഥാപാത്രത്തെ ഷോൺ കോണറി ഇതിഹാസ തലങ്ങളിലേക്ക് ഉയർത്തുകയും കഥാപാത്രത്തിന് ലോകമെമ്പാടും ആരാധകരെ സൃഷ്ടിക്കുകയും ചെയ്തു.
പിന്നീട് 1963ലെ 'ഫ്രം റഷ്യ വിത്ത് ലൗ', '64ലെ 'ഗോൾഡ്ഫിംഗർ', '65ലെ 'തണ്ടർബോൾ', '67ലെ 'യൂ ഒൺലി ലിവ് ട്വൈസ്' എന്നീ ജയിംസ് ബോണ്ട് സിനിമകളിലൂടെ കഥാപാത്രത്തെ ഷോൺ കോണറി ഇതിഹാസ തലങ്ങളിലേക്ക് ഉയർത്തുകയും കഥാപാത്രത്തിന് ലോകമെമ്പാടും ആരാധകരെ സൃഷ്ടിക്കുകയും ചെയ്തു. മരിക്കുമ്പോൾ അദ്ദേഹത്തിന് 90 വയസായിരുന്നു.
മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:
'ജയിംസ് ബോണ്ട് എന്ന പേര് കേൾക്കുമ്പോൾ ഒരു നടന്റെ മുഖം മാത്രമാണ് എന്റെ മനസിലേക്ക് വരിക. അത് ഷോൺ കോണറിയുടേതാണ്. ജയിംസ് ബോണ്ട് എന്നതിനും അപ്പുറം പോയി വിസ്‌മയിപ്പിക്കുന്ന അനേകം കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒരു നടൻ കൂടിയാണ് അദ്ദേഹം. പക്ഷെ നമ്മളിൽ ഭൂരിഭാഗം പേർക്കും ഒരു അന്താരാഷ്ട്ര സ്പൈ എന്നതിന്റെ യഥാർത്ഥ നിർവചനം അദ്ദേഹം തന്നെയാണ്. മിസ്റ്റർ കോണറി, താങ്കളുടെ ആത്മാവിന് ശാന്തി നേരുന്നു. താങ്കളുടെ സിനിമകളിലൂടെ താങ്കൾ എന്നെന്നും ജീവിക്കും.'