
സോയാബീനിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണയാണ് സോയാബീൻ ഓയിൽ. സസ്യഭുക്കുകൾക്ക് ഉപയോഗിക്കാവുന്ന ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു ഇതിൽ. ഒമേഗാ ത്രീ ഫാറ്റി ആസിഡ് അടങ്ങിയതിനാൽ കണ്ണുകൾക്ക് സംരക്ഷണം നല്കുന്നു. ചർമത്തിലെ അർബുദ സാദ്ധ്യത കുറയ്‌ക്കാനും വാർദ്ധക്യത്തെ തടഞ്ഞു നിറുത്താനും സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ ഐസോഫ്ളാവോണുകൾ, ലിനോലെയ്‌ക് ആസിഡ്, വിറ്റാമിനുകൾ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു.
ഐസോഫ്ളാവോണുകളിൽ ഉള്ള സസ്യധിഷ്ഠിത പോളിഫനോളുകൾ ഈസ്ട്രജനു സമാനമായി പ്രവർത്തിച്ച് സ്ത്രീകളിലെ അസ്ഥിക്ഷതം പരിഹരിക്കുന്നു. സോയാബീൻ ഓയിലിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ കെ അൽഷിമേഴ്സ് രോഗത്തെ പ്രതിരോധിക്കുന്നു. ഫ്രീറാഡിക്കലുകളിൽ നിന്ന് തലച്ചോറിനെയും ശരീരത്തിനെയും സംരക്ഷിക്കാൻ സഹായിക്കുന്ന ശക്തമായ ആന്റി ഓക്സിന്റായ വിറ്റാമിൻ കെ ഇതിലുണ്ട്. സമ്മർദ്ദം, ഉത്കണ്ഠ, പോഷകാഹാരക്കുറവ് തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിലുണ്ടാകാം. ഇത് തടയാൻ നല്ലൊരു മാർഗമാണ് സോയാബീൻ ഓയിൽ. അനീമിയ, ഉറക്കക്കുറവ് എന്നിവയ്‌ക്ക് പ്രതിവിധിയുമാണ്.