bnnn

മലപ്പുറം: ജില്ലയിൽ ഇന്നലെ 968 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. ഇതിൽ 879 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ. 77 പേർക്ക് ഉറവിടമറിയാതെയും. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധയുണ്ടായവരിൽ നാലുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന ആറുപേർ വിവിധ വിദേശരാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്.

വൈറസ് ബാധിതരുടെ എണ്ണത്തിൽ വൻവർദ്ധനവാണ് നിലവിൽ ജില്ലയിലുള്ളതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജന സഹകരണം കൂടുതൽ ഉറപ്പാക്കേണ്ട സാഹചര്യമാണ് നിലവിലേതെന്ന് കളക്ടർ പറ‌ഞ്ഞു.

ഇന്നലെ 602 പേരാണ് ജില്ലയിൽ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്.

40,634 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.

5,997 പേർ കൊവിഡ് ബാധിതരായി ചികിത്സയിലുണ്ട്.