 
തിരൂരങ്ങാടി: വയലോരത്തെ കാടുകൾ വെട്ടാൻ തിരൂരങ്ങാടി, നന്നമ്പ്ര കൃഷി ഓഫീസർമാർ
വില്ലേജ് ഓഫീസർക്ക് റിപ്പോർട്ട് നൽകും. കാടുപിടിച്ചു കിടക്കുന്ന ഇത്തരം സ്ഥലങ്ങൾ തെരുവുനായ്ക്കൾ താവളമാക്കുന്നെന്ന കേരളകൗമുദി വാർത്തയെ തുടർന്നാണ് നടപടി. ഇത്തരം ഭൂമി വെട്ടിത്തെളിച്ച് കൃഷിക്കായി ഉപയോഗപ്പെടുത്താനും തീരുമാനമുണ്ട്. കാർഷിക അഭിവൃദ്ധിക്കൊപ്പം തെരുവ് നായ്ക്കളുടെ ശല്യവും ഒരു പരിധി വരെ കുറയ്ക്കാനാവും.