kkkkk

മലപ്പുറം: സംസ്ഥാന സർക്കാരിന്റെ ആർദ്രം മിഷന്റെ ഭാഗമായി ജില്ലയിൽ വിവിധയിടങ്ങളിലായി പ്രവർത്തനസജ്ജമായ എട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് ഓൺലൈൻ വഴി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷയാവും. ചാലിയാർ, വാഴയൂർ, നന്നമ്പ്ര, തൃക്കലങ്ങോട്, ചേലേമ്പ്ര, കരുളായി, താനാളൂർ, പൊന്നാനി എന്നീ എട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.