klkk
മഖ്ദൂം ഒന്നാമൻ സ്ഥാപിച്ച പൊന്നാനി വലിയ പള്ളി

പൊന്നാനി: വിശ്വപ്രസിദ്ധ പണ്ഡിതനും ചരിത്രകാരനുമായ സൈനുദ്ദീൻ മഖ്ദൂം രണ്ടാമന് പൊന്നാനിയിൽ സ്മാരകം വേണമെന്ന ആവശ്യം വീണ്ടും ചർച്ചയാകുന്നു. പൊന്നാനി കർമ്മമണ്ഡലമായി തിരഞ്ഞെടുത്ത സൈനുദ്ദീൻ മഖ്ദൂം രചിച്ച ചരിത്രഗ്രന്ഥമായ തുഹ്ഫത്തുൽ മുജാഹിദീൻ, കർമ്മ ശാസ്ത്ര ഗ്രന്ഥമായ ഫത്ഹുൽ മുഈൻ ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങൾ അന്താരാഷ്ട്ര സർവ്വകലാശാലകളിൽ ഉൾപ്പെടെ പാഠ്യവിഷയമാണ്. പോർച്ചുഗീസ് അധിനിവേശത്തിനെതിരെ പോരാട്ടത്തിന് ആഹ്വാനം ചെയ്ത ആദ്യ ചരിത്രഗ്രന്ഥമായ തുഹ്ഫത്തുൽ മുജാഹിദീൻ 38 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ലോകം ആദരിക്കുന്ന മഹാപ്രതിഭയ്ക്ക് കർമ്മമണ്ഡലമായ പൊന്നാനിയിൽ ഇതുവരെയും അനുയോജ്യമായ സ്മാരകം ഉയർന്നിട്ടില്ല.
പോർച്ചുഗീസ് ആധിപത്യത്തിനെതിരെ തൂലിക പടവാളാക്കുകയും പൊന്നാനിയുടെ വൈജ്ഞാനികപ്രഭ ലോകമെങ്ങും എത്തിക്കുകയും ചെയ്ത ചരിത്ര പണ്ഡിതനും സൂഫിവര്യനുമാണ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ. മഖ്ദൂം രണ്ടാമന്റെ പേരിലുള്ള ചരിത്ര സ്മാരകമാണ് പൊന്നാനിയിൽ നിർമ്മിക്കാൻ ആലോചനയുള്ളത്. വർഷങ്ങളായി മഖ്ദൂമിന് സ്മാരകം നിർമ്മിക്കണമെന്ന ആവശ്യമുയരുന്നുണ്ടെങ്കിലും വ്യക്തമായ ഇടപെടൽ സാദ്ധ്യമായിരുന്നില്ല. സ്വകാര്യ ട്രസ്റ്റുകളുടെ നേതൃത്വത്തിൽ സ്മാരകത്തിനായി നീക്കങ്ങൾ നടന്നിരുന്നെങ്കിലും പാതിവഴിയിൽ നിലച്ചു. നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ പ്രത്യേക താത്പര്യപ്രകാരം സ്മാരക മന്ദിരത്തിനുള്ള നീക്കങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ചർച്ചകൾ സജീവമായിരിക്കുന്നത്.

മഖ്ദൂമിന്റെ വീട് ഇന്നില്ല. ഇവിടെ മഖ്ദൂം സ്മാരകത്തിനായി കെട്ടിടനിർമ്മാണം ആരംഭിച്ചെങ്കിലും വർഷങ്ങളായി പാതിവഴിയിൽ നിലച്ച നിലയിലാണ്. കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന സി.എ. ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്റെ സഹായത്തോടെ സ്മാരക മന്ദിരം നിർമ്മിക്കാനാണ് ആലോചിച്ചിരുന്നത്. എന്നാലത് സാദ്ധ്യമായില്ല.

പരിഗണനയിൽ