llll

മലപ്പുറം: ജില്ലയിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം വീണ്ടും 1,000 കടന്നു. 1,024 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 916 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ. 74 പേർക്ക് ഉറവിടമറിയാതെയും. 11 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 10 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന 13 പേർ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. അതേസമയം ഇന്നലെ 876 പേർ രോഗമുക്തരായതായും ജില്ലാ കളക്ടർ അറിയിച്ചു. ഇവരുൾപ്പെടെ 22,156 പേരാണ് ഇതുവരെ വിദഗ്ദ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.