yasar

തിരൂർ: കൂട്ടായി മാസ്റ്റർപടിയിൽ സംഘർഷത്തിനിടെ വെട്ടേറ്റ് ചേലക്കൽ യാസർ അറഫാത്ത് (26) കൊല്ലപ്പെട്ടു. പരിക്കേറ്റ ഏനിന്റെ പുരയ്ക്കൽ അബൂബക്കറിന്റെ മകൻ ഷമീം (24), സഹോദരൻ സജീഫ് (26) എന്നിവർ തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഘർഷമുണ്ടായത്. ഉടൻ തന്നെ മൂന്നുപേരെയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും യാസർ അറഫാത്തിനെ രക്ഷിക്കാനായില്ല.

മുൻവൈരാഗ്യമാണ് സംഘർഷത്തിനിടയാക്കിയതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് യു. അബ്ദുൾ കരീം പറഞ്ഞു.സംഭവത്തിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലപാതകക്കേസിൽ മൂന്ന് പ്രതികളും വധശ്രമക്കേസിൽ അഞ്ച് പ്രതികളുമാണുള്ളത്. ഒരാൾ കസ്റ്റഡിയിലുണ്ട്. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഷമീമിനെ 2018ൽ കൂട്ടായിയിൽ വച്ച് ബൈക്ക് തടഞ്ഞ് ആക്രമിച്ച കേസിൽ പ്രതിയാണ് യാസർ അറഫാത്ത്. ഈ സംഭവത്തിന്റെ തുടർച്ചയാണ് കൊലപാതകമെന്ന് കരുതുന്നു. രാത്രിയിൽ കൂട്ടം കൂടി ഇരുന്നതുമായി ബന്ധപ്പെട്ട വാക്‌തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.