para

പെരിന്തൽമണ്ണ: ചെറുകാട് അവാർഡിന് ഡോ.എം.പി.പരമേശ്വരന്റെ ആത്മകഥയായ 'കാലഹരണമില്ലാത്ത സ്വപ്നങ്ങൾ ' തിരഞ്ഞെടുക്കപ്പെട്ടു. ചെറുകാട് ട്രസ്റ്റ് ഏർപ്പെടുത്തിയതാണ് 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ്. 29ന് വൈകിട്ട് നാലിന് തൃശൂരിലെ എം.പി.പരമേശ്വരന്റെ വീട്ടിൽ വച്ച് മന്ത്രി പ്രൊഫ: സി.രവീന്ദ്രനാഥ് അവാർഡ് സമർപ്പിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ വി.ശശികുമാർ അറിയിച്ചു.