dddd

നിലമ്പൂർ: ഇരട്ടക്കുഴൽ നാടൻതോക്കുമായി ഇടിവണ്ണ അളയ്ക്കൽ പൂവ്വത്തിങ്ങൽ ഫ്രാൻസിസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുജില്ലകളിൽ നടത്തിവരുന്ന ഓപ്പറേഷൻ റെയ്ഞ്ചർ പരിശോധനകളുടെ ഭാഗമായാണ് നടപടി. രഹസ്യവിവരത്തെ തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് തോക്ക് കണ്ടെത്തിയത്. വീട്ടിനുള്ളിൽ പണി പൂർത്തിയാകാത്ത മുറിക്കുള്ളിൽ മരക്കഷണങ്ങൾക്കിടയിലാണ് തോക്ക് സൂക്ഷിച്ചിരുന്നത്. ബുധനാഴ്ച രാവിലെയായിരുന്നു റെയ്ഡ്. ഇയാളെ കോടതിയിൽ ഹാജരാക്കി. നിലമ്പൂർ പൊലീസ് സ്‌​റ്റേഷനിലെ സബ് ഇൻസ്‌​പെക്ടർ എം.ശശികുമാർ, എ.എസ്.ഐ അനിൽകുമാർ, വനിത സി.പി.ഒ സജിത എന്നിവരാണ് ഇയാളെ പിടികൂടിയത്.ഗുണ്ടാ ആക്രമണങ്ങൾ നിരന്തരമുണ്ടാകുന്ന സാഹചര്യത്തിലാണ് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ റേഞ്ച് ഡി.ഐ.ജി സുരേന്ദ്രന്റെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവികളുടെ നിർദ്ദേശപ്രകാരം പരിശോധനകൾ ശക്തമാക്കിയത്.